ഇനി മുതല്‍ ബാങ്ക് അക്കൗണ്ടും പോര്‍ട്ട് ചെയ്യാം

ന്യൂദല്‍ഹി: മൊബൈല്‍ സേവനദാതാക്കളുടെ സേവനം മോശമായാല്‍ നമ്മള്‍ ഉടന്‍ നമ്പര്‍ പോര്‍ട്ടു ചെയ്യും. നമുക്ക് ഏറെ സൗകര്യമുള്ള മറ്റൊരു സേവനദാതാവിനെ തെരഞ്ഞെടുക്കും. ബാങ്കുകളുടെ സേവനം മോശമായാലോ. അതും ഇതുപോലെ പോര്‍ട്ടു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകും.

എന്നാല്‍ ഇനി ഈ ആഗ്രഹവും സാധിക്കും. റിസര്‍വ് ബാങ്ക് തന്നെ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്. അക്കൗണ്ട് നമ്പര്‍ മാറാതെ തന്നെ ബാങ്കുകള്‍ മാറാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നാണ് ആര്‍.ബി.ഐ അറിയിച്ചത്.

അക്കൗണ്ട് നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടവും സൗകര്യപ്രദവുമായ ബാങ്കുകളിലേക്ക് സേവനം മാറ്റാനുള്ള സൗകര്യമാണ് റിസര്‍വ് ബാങ്ക് കൊണ്ടുവരുന്നത്. ആര്‍.ബി.ഐ ഡെപ്യൂട്ട് ഗവര്‍ണര്‍ എസ്.എസ് മുന്ദ്രയുടേതാണ് ഈ ഐഡിയ.

About the author

Related

JOIN THE DISCUSSION