ജുനൈദിന് ശേഷം മറ്റൊരു മരണം; വാര്‍ത്ത കേട്ട് നടുങ്ങി ബല്ലഭ്ഗര്‍ ഗ്രാമം

ബല്ലഭ്ഗര്‍ :സീറ്റ് തര്‍ക്കത്തെ ചൊല്ലി 17 വയസ്സുകാരനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ബല്ലഭ്ഗര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിധിയില്‍ വീണ്ടും സമാന ആക്രമണം. ഇന്നലെ രാത്രി 11 മണിയോട് കൂടി ഡല്‍ഹിയില്‍ നിന്നും മഥുരയിലേക്ക് പോകുന്ന ട്രെയിനിലാണ് സമാന സാഹചര്യത്തില്‍ സീറ്റുമായ് ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തത്.തുടര്‍ന്ന് യാത്രക്കാര്‍ തമ്മില്‍ കശപിശയില്‍ ഏര്‍പ്പെടുകയും തര്‍ക്കം രൂക്ഷമായ വേളയില്‍ യാത്രക്കാരില്‍ ചിലര്‍ രണ്ട് പേരെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരും മദ്ധ്യ പ്രദേശിലെ അസവതി ഗ്രമത്തില്‍ നിന്നുള്ളവരാണ്.കൂടുതല്‍ പേര് വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല. സീറ്റ് തര്‍ക്കത്തെ ചൊല്ലിയ്യുണ്ടായ തര്‍ക്കത്തില്‍ ജുനെദ് എന്ന 17 വയസ്സുകാരനായ ഹരിയാന സ്വദേശി കൊല്ലപ്പെട്ടിട്ട് 40 ദിവസം കഴിയുന്നതിന് മുന്‍പാണ് വീണ്ടും അതെ സ്റ്റേഷന്‍ പരിധിയില്‍ സമാന സാഹചര്യത്തില്‍ മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.കഴിഞ്ഞ ഈദ് കാലത്താണ് ഉത്സവ ആഘോഷങ്ങള്‍ക്കായി ഡല്‍ഹിയില്‍ നിന്നും പൂതു വസ്ത്രങ്ങള്‍ വാങ്ങി വരുന്ന വഴി ഹരിയാനക്കാരനായ ചെറുപ്പക്കാരന് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ക്രുരമായ് കൊല ചെയ്യപ്പെട്ടത്.

 

About the author

Related

JOIN THE DISCUSSION