തിരക്കിനിടയില്‍ മോഷണം- പിടിയിലായാല്‍ ഗര്‍ഭിണിയെന്ന് പറഞ്ഞ് രക്ഷപ്പെടും; ഒടുവില്‍ വ്യാജഗര്‍ഭിണി പിടിയില്‍

പെരുമ്പാവൂരില്‍ യുവതിയുടെ ബാഗില്‍നിന്ന് എ.ടി.എം കാര്‍ഡുകള്‍ മോഷ്ടിച്ച് പണം മോഷ്ടിച്ച കേസില്‍ സ്ത്രീ പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിനി മാരിയപ്പന്‍ ഭാര്യ നന്ദിനി (48)യെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 23ന് പെരുമ്പാവൂര്‍ ആര്‍ടി ഓഫിസ് ജംഗ്ഷനില്‍ നിന്ന് ടൗണിലേയ്ക്ക് സ്വകാര്യബസില്‍ യാത്രചെയ്ത മഞ്ജുഷയെന്ന യുവതിയുടെ ബാഗിലുണ്ടായിരുന്ന രണ്ട് എടിഎം കാര്‍ഡുകളാണ് അമ്പിളി മോഷ്ടിച്ചത്. കാര്‍ഡ് മോഷണം പോയത് ബോധ്യപ്പെട്ട യുവതി ഉടന്‍ തന്നെ ബാങ്കില്‍ എത്തി കാര്‍ഡ് മരവിപ്പിച്ചിരുന്നു. എന്നാല്‍ അതിന് തൊട്ടു മുമ്പ് തന്നെ രണ്ട് എ.ടി എമ്മുകളില്‍ നിന്നായി 50,000 രൂപ പിന്‍വലിച്ചിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇത് കാലടിയില്‍ ഒരു സ്വകാര്യ ബാങ്കിന്റെ എ.ടി എമ്മില്‍ നിന്നുമാണ് പണം പിന്‍വലിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ, വ്യാഴാഴ്ച്ച രാവിലെ പെരുമ്പാവൂര്‍ ടൗണ്‍ പള്ളിക്ക് സമീപമെത്തിയ മോഷ്ടാവായ യുവതി തന്റെ കണ്ണട മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെരുമ്പാവൂരിലെ യുവ മാധ്യമപ്രവര്‍ത്തകനായ ജബ്ബാര്‍ വാത്തേലിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും യുവതി ഓടി ബസില്‍ കയറി. എന്നാല്‍ ജബ്ബാര്‍ വാത്തേലി യുവതിയെ പിന്തുടര്‍ന്ന് ബസ്സില്‍ കയറി കാര്യങ്ങള്‍ ഡ്രൈവറുടേയും കണ്ടക്ടറുടേയും ശ്രദ്ധയില്‍പ്പെടുത്തി കുറുപ്പുംപടി ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് നിര്‍ത്തിയിടിയിക്കുകയായിരുന്നു തുടര്‍ന്ന് പെരുമ്പാവൂര്‍ എസ്.ഐ. പി. എ ഫൈസലിന് വിവരം നല്‍കി. കുറുപ്പംപടി ബസ് സ്റ്റാന്റില്‍ എത്തിയ പൊലീസ് അവിടെ നിന്നുമാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. അതിനിടെ, സ്റ്റേഷനില്‍ എത്തിയ ഉടന്‍ താന്‍ ഗര്‍ഭിണിയാണെന്ന് പൊലീസില്‍ വിവരം നല്‍കിയെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇത് വ്യാജമെന്നും പൊലീസ് കണ്ടെത്തി. ഏറെ നേരം ചോദ്യം ചെയ്യലിന് ശേഷമാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. കൂട്ടുപ്രതികള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

About the author

Related

JOIN THE DISCUSSION