ബാങ്കിന് പുറത്തുവെച്ച് 10 ലക്ഷം രൂപ തോക്ക് ചൂണ്ടി കൊള്ളയടിച്ചു;നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലക്‌നൗ : സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുവന്ന 10 ലക്ഷം രൂപ കൊള്ളയടിച്ചു. ലക്‌നൗവിലെ അലിഗഞ്ചില്‍ തിങ്കളാഴ്ച രാവിലെ പത്തേകാലോടെ ബാങ്കിന് പുറത്തുവെച്ചായിരുന്നു മോഷണം.ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മാനേജര്‍ 10 ലക്ഷം രൂപയുള്ള ബാഗുമായി ബാങ്കിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയം ഹെല്‍മറ്റ് ധരിച്ച് കയ്യില്‍ തോക്കുമായി കുതിച്ചെത്തിയ മോഷ്ടാവ് ബാഗ് തട്ടിപ്പറിച്ച് ഓടി. മധ്യവസയസ്‌കന്‍ പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ തെറിച്ച് വീഴുകയും ചെയ്തു. മോഷ്ടാവിനെ ഇയാള്‍ പിന്‍തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. പണം തട്ടിയെടുത്തയാള്‍ കൂട്ടാളിക്കൊപ്പം നിമിഷങ്ങള്‍ക്കുള്ളില്‍ ബൈക്കില്‍ രക്ഷപ്പെട്ടു.എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബാങ്കിന് പുറത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് പൊലീസ് മോഷ്ടാക്കള്‍ക്കായി തെരച്ചില്‍ നടത്തുന്നത്.

About the author

Related

JOIN THE DISCUSSION