ആപ്പിളിന്റെ പൂട്ടും പൊളിച്ചു

ആപ്പിളിന്റെ പൂട്ടും പൊളിച്ചു

ഉടമസ്ഥനല്ലാതെ ആര്‍ക്കും ഐപാഡ് തുറക്കാനാകില്ലെന്ന ആപ്പിളിന്റെ അവകാശവാദം പൊളിഞ്ഞു. ആപ്പിള്‍ ഐ പാഡിന്റെ പൂട്ട് പൊളിച്ച് മലയാളി ബി ടെക് വിദ്യാര്‍ത്ഥി.

ആപ്പിള്‍ ഐ പാഡിന്റെ രഹസ്യ പൂട്ടും പൊളിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പാലാ സ്വദേശി ഹേമന്ത്. സുഹൃത്ത് വാങ്ങിയ ആപ്പിള്‍ ഐ പാഡിന്റെ ബോക്‌സ് തുറന്നപ്പോള്‍ ലോക്ക്ഡ് ആയിരുന്നു. ഉടമസ്ഥനല്ലാതെ ആര്‍ക്കും തുറക്കാനാകാത്ത രഹസ്യപ്പൂട്ടാണ് ഈ ബിടെക് വിദ്യാര്‍ത്ഥി തുറന്നു കാണിച്ചത്. സുരക്ഷയുടെ കാര്യത്തില്‍ ആപ്പിളിന്റെ ആക്ടിവേഷന്‍ ലോക്ക് പ്രസിദ്ധമാണ്. ഉടമസ്ഥനല്ലാതെ ആര്‍ക്കുമത് തുറക്കാന്‍ കഴിയില്ലെന്ന കമ്പനിയുടെ അവകാശവാദമാണ് ഹേമന്ദ് പൊളിച്ചത്. ലോക്ക്ഡ് ആയ ആപ്പിള്‍ ഐപാഡ് അണ്‍ലോക്ക് ചെയ്‌തേ തീരൂ എന്ന വാശിയായിരുന്നു ഹേമന്ദിന്. ആപ്പിള്‍ സെര്‍വറുകളുമായി കണക്ട് ചെയ്ത് ലോഗിന്‍ വിവരങ്ങള്‍ പരിശോധിച്ചശേഷമേ ആപ്പിള്‍ ലോക്ക് തുറക്കാനാകൂ. apple-unlocked-nyusuവൈഫൈ നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കുന്ന ഒപ്ഷനില്‍ ക്യാറക്ടറുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടായിരുന്നില്ല. ഇവിടെ ആയിരക്കണക്കിന് ക്യാറക്ടറുകള്‍ നല്‍കിയതോടെ ഐ പാഡ് നിശ്ചലമായി. തുടര്‍ന്ന് ആപ്പിളിന്റെ മാഗ്നെറ്റിക് സ്മാര്‍ട്ട് കെയ്‌സ് ഉപയോഗിച്ചു. 25 സെക്കന്‍ഡുകള്‍ കഴിഞ്ഞതോടെ ഹോം സ്‌ക്രീന്‍ തുറന്നുവന്നു.ഹേമന്ദ് പിഴവ് ചൂണ്ടിക്കാട്ടിയതോടെ ആപ്പിള്‍ അടിയന്തരമായി പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റ് പുറത്തിറക്കി. മുന്‍പ് ഗൂഗിള്‍ ക്ലൗഡിലെ സുരക്ഷാ പിഴവ് കണ്ടെത്തിയതിന് ഹേമന്ദിന് അഞ്ചുലക്ഷം രൂപ പ്രതിഫലം ലഭിച്ചിട്ടുണ്ട്. ട്വിറ്റര്‍ യാഹൂ, ബ്ലാക്ക് ബെറി, മൈക്രോസോഫ്റ്റ്, ഐ ടി ആന്‍ഡ് ടി, പെബിള്‍ തുടങ്ങിയവയുടെ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ഹേമന്ദിന് ഇതിനകം പത്തുലക്ഷം രൂപയിലേറെ സമ്മാനത്തുക ലഭിച്ചുകഴിഞ്ഞു. ഗൂഗിള്‍ ഉള്‍പ്പെടെ 45 ലധികം ടെക് ഭീമന്‍മാരുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയിലും കക്ഷി ഇടം പിടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *