ഷംസീറിന് 3 മാസം തടവ് ശിക്ഷ

ഷംസീറിന് 3 മാസം തടവ് ശിക്ഷ

എ എന്‍ ഷംസീറിന് 3 മാസത്തെ തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ.

പൊലീസിനെതിരെ ഭീഷണി മുഴക്കിയ കേസില്‍ തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിന് മൂന്ന് മാസത്തെ തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. 2012 ജൂലായ് 20 നാണ് കേസിനാസ്പദമായ സംഭവം. എസ് എഫ് ഐ നടത്തിയ എസ് പി ഓഫീസ് മാര്‍ച്ചിനിടെയാണ് വിവാദ പ്രസംഗം. ഷംസീറിന്റെ അന്നത്തെ വാക്കുകള്‍ ഇങ്ങനെ. കയ്യൂരിലെ കമ്മ്യൂണിസ്റ്റ് സഖാക്കളെ തല്ലിച്ചതച്ച സുബ്ബരായന്റെ ഗതിയായിരിക്കും കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനുണ്ടാവുക. an-shamseer-nyusuഇതുവരെ ഡിവൈഎഫ്‌ഐ പൊലീസിനെതിരെ പക വെച്ചിരുന്നില്ല. ഇനി പകവെയ്‌ക്കേണ്ടി വരും. ഞങ്ങളെ തല്ലിയാല്‍ തിരിച്ചു തല്ലും. നിങ്ങള്‍ക്കും ഭാര്യയും മക്കളുമുണ്ടെന്ന് ഓര്‍മ്മിക്കണം. കേരളത്തിലെ പൊലീസിന് കമ്മ്യൂണിസ്റ്റ് ഫോബിയയാണ് .ഖദറിനുമുകളില്‍ കാക്കിയിട്ട് ഡിവൈഎഫ്‌ഐ ക്കാര്‍ക്കെതിരെ കുതിരകയറാന്‍ വന്നാല്‍ കൈക്കരുത്തറിയും. സംഘടനയുടെ 209 വില്ലേജ് കമ്മിറ്റികള്‍ ജില്ലയിലെ 29 പൊലീസ് സ്റ്റേഷനുകള്‍ സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചാല്‍ നേരിടാന്‍ പൊലീസിനാകില്ല. എന്നിങ്ങനെയായിരുന്നു ഷംസീറിന്റെ പ്രസംഗം. വിധിക്ക് ശേഷം കോടതിയില്‍ ഹാജരായി എംഎല്‍എ ജാമ്യം നേടി. വിധിക്കെതിരെ ഷംസീര്‍ അപ്പീല്‍ പോകും

Leave a Reply

Your email address will not be published. Required fields are marked *