സാദിഖ് അലിയെന്ന ബാര്‍ബര്‍ ചില്ലറക്കാരനല്ല:മുടി മുറിക്കുന്നത് 15 കത്രിക ഒരുമിച്ച് പിടിച്ചാണ്

പാകിസ്താന്‍ : ഹെയര്‍ സ്റ്റൈലുകള്‍ പലവിധമുണ്ട്. വൈവിധ്യമാര്‍ന്ന രീതികളില്‍ മുടി വെട്ടി മികവ് തെളിയിക്കുന്ന ബാര്‍ബര്‍മാരുമുണ്ട്. അത്തരത്തില്‍ തികവുറ്റ ബാര്‍ബറാണ് 33 കാരനായ പാകിസ്താന്‍ സ്വദേശി സാദിഖ് അലി.ഒരേ സമയം 15 കത്രിക ഉപയോഗിച്ചാണ് ഇദ്ദേഹം മുടി മുറിക്കുന്നത്.ഇഷ്ടമുള്ള ഹെയര്‍ സ്‌റ്റൈല്‍ പറഞ്ഞാല്‍ സാദിഖ് അലി 20 മിനിട്ടുകൊണ്ട് സാക്ഷാത്കരിക്കും. 95 രൂപയാണ് ഒരാളില്‍ നിന്ന് ഈടാക്കുക. ഇതുമാത്രമല്ല സാദിഖലിക്ക് അവകാശപ്പെടാനുള്ളത്. പ്രമുഖ ക്രിക്കറ്റ് താരങ്ങളായ ഉമര്‍ അക്മല്‍, സൊഹൈല്‍ തന്‍വീര്‍, ഇന്‍സമാം ഉള്‍ ഹഖ് കോച്ച് മിക്കി ആര്‍തര്‍ തുടങ്ങിയവര്‍ സാദിഖ് അലിയുടെ പതിവുകാരാണ്.പതിനഞ്ച് കത്രിക കേവലം ഒരു കൗതുകത്തിന് ഉപയോഗിക്കുന്നതല്ലെന്ന് ഇയാള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്രയും കത്രിക ഒരുമിച്ച് ഉപയോഗിക്കുന്നത് മൂലം മുടി കൃത്യമായും ഭംഗിയോടെയും മുറിക്കാനാകുന്നുവെന്നാണ് അലിയുടെ പക്ഷം. ചൈനീസ് ബാര്‍ബല്‍ സെഡോങ് വാങ്ങില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അലി ഈ രീതി സ്വീകരിച്ചത്.സെഡോംഗ് 10 കത്രിക ഉപയോഗിച്ച് 2007 ല്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 5 വര്‍ഷമെടുത്താണ് അലി തന്റെ കഴിവ് വികസിപ്പിച്ച് 15 കത്രികകളില്‍ എത്തിച്ചത്. 15 വര്‍ഷമായി ഈ രംഗത്തുള്ള അലിയുടെ കടയില്‍ തിരക്കൊഴിഞ്ഞ നേരമില്ല.എറ്റവും കൂടുതല്‍ കത്രിക ഉപയോഗിച്ച് മുടിവെട്ടുന്നതിന്റ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് 3 കുട്ടികളുടെ പിതാവ് കൂടിയായ അലിയിപ്പോള്‍.

About the author

Related

JOIN THE DISCUSSION