അമിത വേഗത ചൂണ്ടിക്കാട്ടിയ വൃദ്ധനെ നടുറോഡില്‍ മര്‍ദ്ദിച്ചു;അമ്പാട്ടി റായിഡു വിവാദത്തില്‍

മുംബൈ : അമിത വേഗത ചോദ്യം ചെയ്ത വൃദ്ധനെ റോഡില്‍ മര്‍ദ്ദിച്ച ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വിവാദത്തില്‍. റായിഡു സഞ്ചരിച്ച എസ്‌യുവിയുടെ അമിത വേഗത ചൂണ്ടിക്കാട്ടിയതിനായിരുന്നു ക്രൂര മര്‍ദ്ദനം. വ്യാഴാഴ്ച ഹൈദരാബാദിലായിരുന്നു സംഭവം.
വണ്ടിയില്‍ നിന്നിറങ്ങിയ റായിഡു വൃദ്ധനെ പ്രഹരിക്കുകയായിരുന്നു.ഈ സമയം ചുറ്റും ആളുകളുണ്ടായിരുന്നു. റായിഡു മോശം ഭാഷയില്‍ സംസാരിക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. താരത്തെ അടക്കി നിര്‍ത്താന്‍ ആളുകള്‍ ശ്രമിക്കുന്നും കാണാം.സംഘര്‍ഷത്തിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. ചൂടന്‍ സ്വഭാവം കൊണ്ട് നേരത്തെയും പുലിവാലുപിടിച്ചിട്ടുണ്ട് ആമ്പാട്ടി റായിഡു. ഐപിഎല്‍ മത്സരത്തിനിടെ മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ ഹര്‍ഭജനുമായി ഫീല്‍ഡില്‍ ഏറ്റുമുട്ടിയത് വിവാദമായിരുന്നു. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദ് നായകന്‍ അര്‍ജുനുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടതും വിവാദത്തിന് വഴിവെച്ചിരുന്നു.

About the author

Related

JOIN THE DISCUSSION