ഐശ്വര്യാ റായിയെ മുറിയില്‍ തനിച്ച് കിട്ടാന്‍ എന്തു ചെയ്യണമെന്ന ഒരു ഹോളിവുഡ് നിര്‍മ്മാതാവിന്റെ ചോദ്യത്തിന് നടിയുടെ മാനേജര്‍ കൊടുത്ത ഉഗ്രന്‍ മറുപടി

അമേരിക്ക :ഐശ്വര്യാ റായിയെ തനിച്ച് കിട്ടാന്‍ എന്തു ചെയ്യണമെന്ന് ഒരു ഹോളിവുഡ് നിര്‍മ്മാതാവ് തന്നോട് ചോദിച്ചുവെന്ന ആരോപണവുമായി നടിയുടെ മാനേജര്‍. ഐശ്വര്യാ റായിയുടെ ഹോളിവുഡ് സിനിമകളുമായി ബന്ധപ്പെട്ട വിഷയങ്ങളും വിദേശത്ത് നടക്കുന്ന ഷോകളും കൈകാര്യ ചെയ്യുന്ന മാനേജര്‍ സൈമണ്‍ ഷെഫില്‍ഡാണ് ഈ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വേ വിന്‍സ്റ്റണിന് എതിരെയാണ് സൈമണ്‍ ഷെഫില്‍ഡ് ആരോപണമുന്നയിച്ചിരിക്കുന്നത്.നേരത്തെ ഈ നിര്‍മ്മാതാവിനെതിരെ പരാതിയുമായി പ്രശസ്ത ഹോളിവുഡ് നടിമാരായ ആഞ്ചലീന ജോളിയും ഗ്വേനത്ത് പാള്‍ട്രോയും രംഗത്ത് വന്നിരുന്നു. ഹാര്‍വേ വിന്‍സ്റ്റണ്‍ ഒരു ദിവസം തന്നെ അദ്ദേഹത്തിന്റെ ഹോട്ടല്‍ റൂമില്‍ വിളിച്ച് വരുത്തുകയും തന്റെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് തന്നോട് മസാജ് ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു ഗ്വേനത്ത് പാള്‍ട്രോയുടെ ആരോപണം.ഇതേ തുടര്‍ന്ന് അഞ്ചലീന ജോളിയും തന്റെ കരിയറിന്റെ തുടക്കകാലത്ത് ഹാര്‍വേയുടെ ഭാഗത്ത് നിന്ന് വളരെ മോശം അനുഭവമുണ്ടായിരുന്നതായും ഈ കാരണം കൊണ്ട് തന്നെ പിന്നീട് അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിച്ചിട്ടില്ലെന്നും തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യ റായിയുടെ മാനേജറും ഈ നിര്‍മ്മാതാവിനെതിരെ രംഗത്ത് വന്നത്.ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെയാണ് ഐശ്വര്യ റായിയെ തനിച്ച് ഒരു മുറിയില്‍ കിട്ടാന്‍ താന്‍ എന്തു ചെയ്യണമെന്ന് ഹാര്‍വേ സൈമണിനോട് ചോദിച്ചത്. വല്ലാത്തൊരു പരവേശത്തോടെയായിരുന്നു ഹാര്‍വേയുടെ ചോദ്യം. എന്നാല്‍ തനിക്ക് ഈ ചോദ്യം ഭയങ്കര തമാശയായിട്ടായിരുന്നു തോന്നിയതെന്ന് സൈമണ്‍ പറഞ്ഞു. ‘ആദ്യം താങ്കള്‍ എന്റെ കറുത്ത നിതംബത്തില്‍  ചുംബിക്കു’ എന്നായിരുന്നു നിര്‍മ്മാതാവിനോട് സൈമണിന്റെ മറുപടി.തുടര്‍ന്ന് അദ്ദേഹം കൂടുതല്‍ രോക്ഷാകുലനായി മുറിയിലേക്ക് മടങ്ങിയെന്നും താനുമായുള്ള എല്ലാ ബിസിനസ്സ് ഇടപാടുകളും നിര്‍ത്തിവെച്ചതായും സൈമണ്‍ ഷെഫില്‍ഡ് പറഞ്ഞു. ഒരു പന്നിയുടെ രൂപ സാദൃശ്യമുള്ള അയാള്‍ക്ക് പിന്നീട് ഞാന്‍ ഒരു പന്നിയുടെ രൂപമുള്ള പാവ വാങ്ങിച്ചു കൊടുത്തെന്നും സൈമണ്‍ പറയുന്നു.തനിക്ക് എത്ര തന്നെ സാമ്പത്തിക നഷ്ടങ്ങള്‍ വന്ന് കഴിഞ്ഞാലും തന്റെ കക്ഷികളെ ഒരിക്കലും ചതിയില്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഹാര്‍വേ വിന്‍സ്റ്റണോട് അത്രയും മോശമായ രീതിയില്‍ പ്രതികരിച്ചതെന്നും സൈമണ്‍ ഷെഫില്‍ഡ് പറഞ്ഞു.

About the author

Related

JOIN THE DISCUSSION