വനിതകള്‍ക്ക് ഇക്കുറിയും അനുമതിയില്ല

വനിതകള്‍ക്ക് ഇക്കുറിയും അനുമതിയില്ല

അഗസ്ത്യാര്‍കൂടത്തില്‍ ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനാനുമതിയില്ല. 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വനം വകുപ്പിന്റെ ഉത്തരവ്.

സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സാഹസിക യാത്രികരുടെ ഇഷ്ട കേന്ദ്രമായ അഗസ്ത്യാര്‍കൂടത്തില്‍ ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്. വനിതകളും 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വനം വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. ഇവിടത്തേക്ക് കഠിനമായ യാത്രവേണ്ടി വരുമെന്നതിനാലാണ് സ്ത്രീകള്‍ക്ക് വിലക്കെന്നും വനം വകുപ്പ് വിശദീകരിക്കുന്നു. കഴിഞ്ഞ വര്‍ഷവും വനം വകുപ്പ് സ്ത്രീ പ്രവേശനത്തിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. agasthiarkudam-nyusuപക്ഷേ പരാതി വന്നതോടെ അന്നത്തെ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ നിര്‍ദ്ദേശം റദ്ദാക്കിയിരുന്നു. ജനുവരി 15 മുതല്‍ മാര്‍ച്ച് 7 വരെയാണ് ഇത്തവണ സന്ദര്‍ശകര്‍ക്ക് അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശനാനുമതി. കൊടുംകാട്ടിലൂടെ രണ്ടു ദിവസമെടുത്തുള്ള 26 കിലോമീറ്റര്‍ ട്രക്കിംഗാണ് ഇവിടത്തെ സവിശേഷത. ഇതില്‍ പ്രതിദിനം 100 പേര്‍ക്ക് വരെ ഫങ്കെടുക്കാം. പതിവുപോലെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങള്‍ക്കകം ടിക്കറ്റ് വിറ്റു തീര്‍ന്നു. 2014 ല്‍ ജന്തു ഗവേഷകനായ ഡോ. ഭൂപതി സുബ്രഹ്മണ്യന്‍ അഗസ്ത്യമല കയറുന്നതിനിടെ കാല്‍വഴുതി വീണ് മരണപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീകള്‍ എവറസ്റ്റ് വരെ കീഴടക്കിയ കാലത്ത് കേരളത്തിലെ ഉയരം കൂടിയ കൊടുമുടിയിലേക്ക് പ്രവേശനം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സ്ത്രീസംഘടനകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *