മാധവി ഇവിടെയുണ്ട്;വിമാനം പറത്തുകയാണ്

ന്യൂജേഴ്‌സി : 90 കളില്‍ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന അഭിനേത്രിയായിരുന്നു മാധവി. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തെന്നിന്ത്യയില്‍ വലിയ ആരാധക സമൂഹത്തെ സൃഷ്ടിച്ച നടിയായിരുന്നു അവര്‍. 1976 ല്‍ തെലുങ്കില്‍ പുറത്തിറങ്ങിയ തൂര്‍പ്പ് പടമര എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള മാധവിയുടെ രംഗപ്രവേശം. ലാവ എന്ന ഹരിഹരന്‍ ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറിയത്.മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് മാധവി. ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയുടെ കഥാപാത്രത്തെ അനശ്വരമാക്കിയും അവര്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. എന്നാല്‍ മാധവി ഇന്നൊരു വീട്ടമ്മയാണ്. എന്നാല്‍ സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കഴിയുകയാണെന്ന് കരുതരുത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് താമസം. റാല്‍ഫ് ശര്‍മ്മ എന്ന ബിസിനസ് പ്രമുഖനാണ് മാധവിയുടെ പ്രിയതമന്‍.ഇവര്‍ക്ക് 3 മക്കളുണ്ട്. ന്യൂജേഴ്‌സിയിലെ കൂറ്റന്‍ ബംഗ്ലാവില്‍ കുടുംബ കാര്യങ്ങള്‍ നോക്കി കഴിയുകയാണ് അവര്‍. എന്നാല്‍ ഇതൊന്നുമല്ല മാധവിയെ ഇപ്പോള്‍ വ്യത്യസ്തയാക്കുന്നത്.ഭര്‍ത്താവിന്റെ ഹെലികോപ്റ്റര്‍ പറത്തുന്നത് മാധവിയാണ്. വിമാനം പറത്താനുള്ള ലൈസന്‍സ് അവര്‍ നേടിയിട്ടുണ്ട്. ബിസിനസ് കാര്യങ്ങളില്‍ ഭര്‍ത്താവിന് പിന്‍തുണയും നല്‍കി വരുന്നു.

About the author

Related

JOIN THE DISCUSSION