നടിയെ ആക്രമിച്ച കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ ഗൂഡാലോചന അന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്ന് ചോദിച്ച കോടതി പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും ആരാഞ്ഞു. അന്വേഷണം എന്ന് തീരുമെന്നും ഹൈക്കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ. സുനിലിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിനെ വാര്‍ത്തകളില്‍ നിറയ്ക്കുന്നതിന് വേണ്ടിയാണോ. അങ്ങനെയെങ്കില്‍ കോടതിക്ക് സ്വമേധയാ ഇടപേടണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെയാണ് കോടതി ഈ സംശയം പ്രകടിപ്പിച്ചത്. നാദിര്‍ഷായെ 18 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. മറ്റെന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും നാദിര്‍ഷായോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, കേസില്‍ നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡി.ജി.പി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

About the author

Related

JOIN THE DISCUSSION