ദിലീപിന് തന്നോട് നീരസം തോന്നിയത് ‘റാണി പദ്മിനി’ക്ക് ശേഷം: ആഷിക് അബു

കൊച്ചി: അടുത്ത സുഹൃത്തായിരുന്ന തന്നോട് ദിലീപിന് നീരസം തുടങ്ങിയത് മഞ്ജുവാര്യരെ നായികയാക്കി ഒരുക്കിയ ‘റാണി പത്മിനി’ എന്ന ചിത്രത്തിന് ശേഷമാണെന്ന് സംവിധായകന്‍ ആഷിക് അബു. തന്നെ വിമര്‍ശിച്ച ദിലീപ് ആരാധകര്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയതാണ് ആഷിക്. മഹാരാജാസില്‍ പഠിക്കുന്ന കാലം മുതല്‍ ദിലീപുമായി നല്ല ബന്ധത്തിലായിരുന്നെന്നും പേജില്‍ ആഷിക് കുറിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിന്റെയും നടന്‍ ശ്രീനിവാസന്റെയും നിലപാടിനെ സംവിധായകന്‍ ആഷിക് അബു വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ദിലീപ് ആരാധകര്‍ സംവിധായകനെതിരെ രംഗത്തെത്തി. ആഷിക് അബുവിന്റെ ഒരു പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ചായിരുന്നു വിമര്‍ശനം. നടന്‍ ഷൈന്‍ ടോം ചാക്കോയെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ആഷിക് അബുവിനും റീമ കല്ലിങ്കലിനും എതിരെ ഒരു പത്രം എഴുതിയിരുന്നു. തുടര്‍ന്ന് ഈ പത്രത്തിനെതിരെ രംഗത്ത് വന്ന ആഷിക് അബു ഷൈന്‍ ടോം ചാക്കോ എന്നും തന്റെ സുഹൃത്തായിരിക്കുമെന്നും എന്നാല്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നും കുറിച്ചു. ഇതിനെ ചോദ്യം ചെയ്ത് ദിലീപ് ആരാധകര്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ദിലീപ് ആരാധകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ആഷിക്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘മഹാരാജാസില്‍ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസില്‍ വച്ചുനടന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടതും സൗഹൃദത്തില്‍ ആവുന്നതും. ഫാന്‍സ് അസോസിയേഷന്‍ രൂപപെടുന്നതിന് മുമ്പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ഹോള്‍ഡ് ഓവര്‍ ആവാതിരിക്കാന്‍ മഹാരാജാസ് ഹോസ്?റ്റലില്‍ നിന്ന് പല കൂട്ടമായി വിദ്യാര്‍ത്ഥികള്‍ തീയേ?റ്ററുകളില്‍ എത്തുകയും, കൗണ്ടര്‍ ഫോയിലുകള്‍ സഹോദരന്റെ കയ്യിലും ആലുവ പറവൂര്‍ കവലയിലെ വീട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്. തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങള്‍ ദിലീപ് എന്ന മുന്‍ മഹാരാജാസുകാരന് നല്‍കിയത്. അതിന്റെ എല്ലാ സ്‌നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ക്യാമ്പസ് ഫിലിം, കോളേജ് ഓഡി?റ്റോറിയത്തില്‍ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ത്‌ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്.

സിനിമയില്‍ പല കാലഘട്ടത്തില്‍ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പദ്മിനിക്ക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു. മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപെടും, നിസ്സംശയം. നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴില്‍ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം’.
#അവള്‍ക്കൊപ്പം
#നീതിക്കൊപ്പം

About the author

Related

JOIN THE DISCUSSION