വിവാഹനാളില്‍ ആഭരണങ്ങളും മേക്കപ്പുമില്ലാതെ വധു;തസ്‌നിം ജാറയുടെ വലിയ മനസ്സാണത്

വിവാഹത്തെക്കുറിച്ച് ഏവര്‍ക്കും സ്വപ്‌നങ്ങളുണ്ടാകും. അന്നേ ദിവസത്തേക്കുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിക്കും.അണിഞ്ഞൊരുങ്ങുന്നതിലെ ചെറു കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധയുണ്ടാകും. വിവാഹത്തെക്കുറിച്ച് തസ്‌നിം ജാറയ്ക്കും പ്രത്യേക കാഴ്ചപ്പാടുകളുണ്ടായിരുന്നു. എല്ലാല്‍ മേല്‍പറഞ്ഞതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു അത്.ഓഗസ്റ്റ് 10 നായിരുന്നു തസ്‌നിമിന്റെ വിവാഹം. ആഭരണങ്ങളോ മേക്കപ്പോ ഇല്ലാതെയായിരുന്നു വധുവായെത്തിയത്. മുത്തശ്ശിയുടെ കോട്ടണ്‍ സാരിയുമാണ് അവള്‍ അണിഞ്ഞത്. അത്തരത്തില്‍ വിവാഹിതയാകണമെന്ന് അവള്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്.അതിന് അവള്‍ക്കൊരു കാരണമുണ്ട്. വിവാഹ ദിനത്തിലെ മേക്കപ്പിനും ആഭരണങ്ങള്‍ക്കുമായി വന്‍ തുക പാഴാക്കി കളയുന്നതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയായിരുന്നു ലക്ഷ്യം.വിവാഹത്തിനുള്ളള ആര്‍ഭാടത്തിനെതിരെ സമൂഹമനസ്സ് ഉണര്‍ത്താനുള്ള തന്റെ എളിയ ശ്രമമാണിതെന്ന് തസ്‌നീം പറഞ്ഞു. വിവാഹധൂര്‍ത്ത് ഒഴിവാക്കാന്‍ സമൂഹമൊന്നടങ്കം മുന്‍കൈ എടുക്കണമെന്നും തസ്‌നീം പറഞ്ഞു. വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ തസ്‌നിമിന് നേരെ നിരവധി ചോദ്യങ്ങളുയര്‍ന്നിരുന്നു. മേക്ക് അപ്പും ആഭരണങ്ങളും ഇല്ലാത്തതെന്തെന്നായിരുന്നു മിക്ക അന്വേഷണങ്ങളും.ഇതിനുള്ള മറുപടിയിലാണ് തസ്‌നിം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. തസ്‌നിമിന്റെ വിവാഹഫോട്ടോയുള്ള പോസ്റ്റിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഒരു ലക്ഷത്തിലേറെ ലൈക്ക് ലഭിച്ചു. മുപ്പതിനായിരത്തിലേറെ ഷെയറുകളും. വിവാഹ ധൂര്‍ത്തിനായി പാഴാക്കുന്ന ലക്ഷങ്ങള്‍ ഗുണപരമായി വിനിയോഗിക്കാമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ബംഗ്ലാദേശി പെണ്‍കുട്ടി.

I walked into my wedding reception wearing grandmother’s white cotton saree with zero makeup and no jewellery. Many…

Tasnim Jaraさんの投稿 2017年8月9日(水)

About the author

Related

JOIN THE DISCUSSION