ആറു വയസ്സുകാരന്‍ ആദം മുഹമ്മദ് അമീര്‍ എത്തിഹാദ് വിമാനത്തിന്റെ പൈലറ്റായി; ഈ കൊച്ചു മിടുക്കന്‍ കോക്ക്പീറ്റില്‍ ഇരുന്ന് വിമാനം നിയന്ത്രച്ചത് അഞ്ച് മണിക്കൂര്‍ നേരം

അബുദാബി :അങ്ങനെ ആറു വയസ്സുകാരന്‍ ആദം മുഹമ്മദ് അമീര്‍ എത്തിഹാദ് വിമാനത്തിന്റെ പൈലറ്റായി. നേരത്തെ ഈ ആറു വയസ്സുകാരന്‍ കോക്ക്പീറ്റില്‍ കയറി വിമാനത്തിന്റെ പ്രവര്‍ത്തനതത്വങ്ങളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിക്കപ്പെടുകയും ഈ കുഞ്ഞ് താരം നിരവധി പേരുടെ പ്രശംസ പിടിച്ച് പറ്റുകയും ചെയ്തിരുന്നു.വിമാനത്തിന്റെ പൈലറ്റാകാനുള്ള ആദം മുഹമ്മദിന്റെ ഈ താല്‍പര്യം മനസ്സിലാക്കിയ എത്തിഹാദ് അധികൃതര്‍ ആദത്തിന് തങ്ങളുടെ വിമാനം പറത്തുവാന്‍ ഒരു ദിവസത്തേക്ക് അനുമതി നല്‍കുകയായിരുന്നു. എത്തിഹാദിന്റെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍ വെച്ചായിരുന്നു കൊച്ചു പൈലറ്റിന്റെ അരങ്ങേറ്റം.രാവിലെ തന്നെ അത്യത്സാഹത്തോടെ പരിശീലന അക്കാദമിയില്‍ എത്തിയ ആദത്തെ അധികൃതര്‍ വാതില്‍ക്കല്‍ വെച്ച് തന്നെ സ്വീകരിച്ചു. തുടര്‍ന്ന് പൈലറ്റുമാര്‍ക്കുള്ള വസ്ത്രം നല്‍കി. അതിന് ശേഷം വിമാനത്തിനുള്ളിലെ യന്ത്രങ്ങളുടെ പ്രവര്‍ത്തന ഭാഗങ്ങളെ കുറിച്ചുള്ള ഒരു ചെറിയ ക്ലാസ്.പിന്നെയായിരുന്നു വിമാനത്തിന്റെ കോക്ക്പീറ്റിലേക്കുള്ള ആദത്തിന്റെ പൈലറ്റായുള്ള പ്രവേശം. സഹ പൈലറ്റായ സമീറിന്റ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയും പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിച്ചും അത്യന്തം ഉത്സാഹത്തോടെയായിരുന്നു,ഒരു പൊടിക്ക് പോലും ഭയമില്ലാതെ ആ ഓരോ നിമിഷങ്ങളേയും ആദം മുഹമ്മദ് ആസ്വദിച്ചത്. അവസാനം തങ്ങളുടെ യാത്രക്കാര്‍ക്ക് വിമാനം അബുദാബി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്‌തെന്നും തങ്ങളോട് സഹകരിച്ചതിന് എത്തിഹാദിന്റെ നന്ദിയും പറഞ്ഞ്് ഏവരുടേയും കയ്യടികളോടും കൂടെയാണ് കുഞ്ഞ് ആദം കോക്ക്പീറ്റില്‍ നിന്നിറങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഇതെന്നാണ് ഒരു പൈലറ്റാകാന്‍ ആഗ്രഹിക്കുന്ന ആദത്തിന്റെ ഈ ദിവസത്തെ കുറിച്ചുള്ള പ്രതികരണം.

 

About the author

Related

JOIN THE DISCUSSION